ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഇടപെടലുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെച്ചു

ഷാര്‍ജ:ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഇടപെടലുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെച്ചു.
ഇന്ന് ഷാര്‍ജയില്‍ സംസ്‌കാരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്ന് വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടു.
ഇത് അം?ഗീകരിച്ചാണ് കോണ്‍സുലേറ്റിന്റെ ഇടപെടല്‍. അതേസമയം മൃതദേഹം ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കണമെന്നാണ് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചിക (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറില്‍ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരാണെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്.