വിദേശയാത്ര നടത്തുന്നവര്‍ക്ക് ഇനി വിദേശ രാജ്യങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് യു.പി.ഐ വഴി പണമടയ്ക്കാം
ന്യൂഡല്‍ഹി: വിദേശയാത്ര നടത്തുന്നവര്‍ക്ക് ഇനി വിദേശ രാജ്യങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് യു.പി.ഐ വഴി പണമടയ്ക്കാം.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 'യു.പി.ഐ ഗ്ലോബല്‍ അക്സെപ്റ്റന്‍സ്' സംവിധാനം വഴിയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. നിലവില്‍ 11 വിദേശ രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാണ്.
വിദേശത്ത് യു.പി.ഐ സേവനം ഉപയോഗിക്കുന്നതിനായി ഉപയോക്താക്കള്‍ തങ്ങളുടെ ആപ്പുകളില്‍ 'യു.പി.ഐ ഇന്റര്‍നാഷണല്‍' മുന്‍കൂട്ടി ആക്റ്റിവേറ്റ് ചെയ്യേണ്ടതുണ്ട്.
ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം പിന്‍ നമ്പര്‍ നല്‍കുന്നതിന് മുന്‍പായി വിദേശ കറന്‍സിയിലെ തുകയും അതിന് തുല്യമായി അക്കൗണ്ടില്‍ നിന്ന് കുറയുന്ന ഇന്ത്യന്‍ രൂപയുടെ നിരക്കും സ്‌ക്രീനില്‍ തെളിയും.
പല ആപ്പുകളിലും 7 ദിവസത്തെ നിശ്ചിത കാലാവധിയിലേക്കാണ് ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്യപ്പെടുന്നത്.
എങ്കിലും പൂര്‍ണ്ണമായും യു.പി.ഐയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശത്ത് നടത്തുന്ന ഇടപാടുകള്‍ക്ക് ഫോറെക്‌സ് വിനിമയ നിരക്കുകളും ബാങ്ക് പ്രൊസസിംഗ് ഫീസുകളും അധികമായി ഈടാക്കാന്‍ സാധ്യതയുണ്ട്.
അതിനാല്‍ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഫോറെക്‌സ് കാര്‍ഡുകള്‍ എന്നിവയുമായി നിരക്കുകള്‍ താരതമ്യം ചെയ്ത ശേഷം അനുയോജ്യമായ പേയ്മെന്റ് രീതി തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണം.