യുഎസിൽ സൈനിക അഭ്യാസത്തിനു ഇന്ത്യൻ ആർമിയുടെ ബറ്റാലിയൻ എത്തി
Sep 3, 2025, 19:00 IST

അലാസ്കയിൽ 'യുദ്ധ് അഭ്യാസ് 2025' എന്ന പേരിൽ സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കുന്ന സൈനിക അഭ്യാസത്തിനു ഇന്ത്യൻ ആർമിയുടെ ഒരു വിഭാഗം ഫോർട്ട് വെയ്ൻറൈറ്റിൽ വിമാനമിറങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 21ആം എഡിഷനിൽ അവർ യുഎസ് 11ആം എയർബോൺ ഡിവിഷൻ ട്രൂപ്പുകൾക്കൊപ്പം ഹെലികോപ്റ്റർ മുറകൾ, പർവത പ്രദേശത്തെ പരിശീലനം തുടങ്ങിയവയിൽ പങ്കെടുക്കും.
മദ്രാസ് റെജിമെന്റിൽ നിന്നുള്ള ഒരു ബറ്റാലിയൻ സൈനികരാണ് പങ്കെടുക്കുന്നതെന്നു ഇന്ത്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു.