കുവൈറ്റ് നിക്ഷേപ അതോറിറ്റി എം.ഡിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.നിക്ഷേപ സഹകരണം ശക്തിപ്പെടുത്താൻ ചർച്ച
Updated: Jul 9, 2025, 20:10 IST

കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് നിക്ഷേപ അതോറിറ്റി (KIA) മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് സഊദ് സാലെം അബ്ദുൽ അസീസ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഉഭയകക്ഷി സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനും ഈ ചർച്ചകൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.