ഇന്ത്യ-കുവൈറ്റ് ഉഭയകക്ഷി നിക്ഷേപ ഉടമ്പടി. രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

​​​​​​​

 
INDIA

കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ വെര്‍ച്വല്‍ രൂപത്തില്‍ സജീവമായി നടന്നുവരികയാണ്.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉടമ്പടിക്ക് രൂപം നല്‍കുന്നത്.

പുതിയ ഉടമ്പടി ഇരു രാജ്യങ്ങളിലും നടക്കുന്ന ഉഭയകക്ഷി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്ന് മാത്രമല്ല, ഈ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും.

സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതിനും ഈ ഉടമ്പടി നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഉടമ്പടി പ്രാബല്യത്തില്‍ വരുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തുറക്കുമെന്നാണ് വിലയിരുത്തല്‍.

Tags

Share this story

From Around the Web