ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി:ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി തിങ്കളഴാഴ്ച ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചര്‍ച്ച നടത്തും.
24-മത് ഇന്തോ-ചൈന പ്രത്യേക പ്രതിനിധി യോഗത്തിലും വാങ് യി പങ്കെടുക്കും. ഓഗസ്റ്റ് 18, 19 തീയതികളിലാണ് വാങ് യി ഇന്ത്യ സന്ദര്‍ശിക്കുന്നത്.
''ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ അംഗവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യി 2025 ഓഗസ്റ്റ് 18-19 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും,'' വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തുടരുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്.
ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് വാങ് യിയുടെ നിര്‍ണായക ഇന്ത്യാ പര്യടനം.