ഇന്ത്യാ ടുഡേ നാഷണല്‍ ബിഹേവിയറല്‍ ഇന്‍ഡക്‌സ് സര്‍വ്വേ. സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നിവയില്‍ കേരളം ഒന്നാമത്. സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇന്ത്യാ ടുഡേ നടത്തിയ നാഷണല്‍ ബിഹേവിയറല്‍ ഇന്‍ഡക്‌സ് സര്‍വ്വേയില്‍ സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നിവയില്‍ കേരളം ഒന്നാം സ്ഥാനത്ത്.
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
നാഷണല്‍ ബിഹേവിയറല്‍ ഇന്‍ഡക്‌സ് സര്‍വ്വേയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് തന്റെ സന്തോഷം മന്ത്രി അറിയിച്ചത്.
സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും ആതിഥേയ മര്യാദയിലും കേരളത്തെ ഒന്നാം സ്ഥാനത്താണ് സഞ്ചാരികള്‍ തെരഞ്ഞെടുത്തത്.
ടൂറിസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങള്‍ക്ക് ലഭ്യമായ അംഗീകാരമാണിതെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്ത്രീ സുരക്ഷയില്‍, ആതിഥേയ മര്യാദയില്‍ കേരളത്തിന് ഒന്നാം സ്ഥാനം നല്‍കി സഞ്ചാരികള്‍.. ??
ഇന്ത്യാ ടുഡേ നടത്തിയ സര്‍വ്വേയില്‍ സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും ആതിഥേയ മര്യാദയിലും കേരളത്തെ ഒന്നാം സ്ഥാനത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ടൂറിസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങള്‍ക്ക് ലഭ്യമായ അംഗീകാരമാണിത്??.