ക്വാര്‍ അണക്കെട്ടിന്റെ നിർമാണം വേഗത്തിലാക്കാന്‍ ഇന്ത്യ; പാകിസ്ഥാന് ആശങ്ക

ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ചെനാബ് നദിയിലെ നിർണായക അടിസ്ഥാന സൗകര്യ പദ്ധതിയായ ക്വാർ അണക്കെട്ടിന്റെ നിർമ്മാണം വേഗത്തിലാക്കാൻ വായ്പ തേടി സർക്കാർ. പദ്ധതിക്കായി കേന്ദ്രം ₹3,119 കോടി വായ്പ തേടുകയാണെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ചെനാബ് നദിയുടെ ജലപ്രവാഹത്തെ പ്രതികൂലമായി ബാധിക്കും. പാകിസ്ഥാനെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
എന്‍എച്ച്പിസി ലിമിറ്റഡിന്റെയും ജമ്മു ആന്റ് കാശ്മീര്‍ സ്റ്റേറ്റ് പവര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ചെനാബ് വാലി പവര്‍ പ്രോജക്ട്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. 2024 ജനുവരിയില്‍ ചെനാബ് നദിയുടെ ഗതിമാറ്റല്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു. ഇതോടെ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന ജോലികള്‍ ആരംഭിച്ചു. 609 മീറ്റര്‍ നീളമുള്ള പ്രധാന പ്രവേശന തുരങ്കത്തിന്റെ ഖനനവും പദ്ധതിയുടെ വിവിധ ഭാഗങ്ങളിലെ ജോലികളും ആരംഭിച്ചു. 2027-ഓടെ ക്വാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.