അഞ്ച് വർഷത്തിന് ശേഷം ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്
Jul 23, 2025, 14:19 IST

ഡല്‍ഹി: ഈ വര്‍ഷം ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് ഇന്ത്യ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
ചൈനയിലെ ഇന്ത്യന്‍ എംബസിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ബുധനാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ച് വര്‍ഷത്തിനുശേഷം ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് ഇന്ത്യ പുനരാരംഭിച്ചതിനാല്‍ ഈ നീക്കം ഒരു സുപ്രധാന സംഭവവികാസമാണ്.