ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യ. കരമാര്‍ഗം അയല്‍രാജ്യമായ അര്‍മേനിയയിലേക്കും തുര്‍ക്ക്‌മെനിസ്ഥാനിലേക്കും എത്തിക്കാനാണ് ആലോചന.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പതിനായിരം ഇന്ത്യക്കാര്‍ ഇറാനില്‍ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. ഇന്ത്യക്കാര്‍ കൂടുതലായും ഉള്ളത് ടെഹ്‌റാന്‍, കോം എന്നീ നഗരങ്ങളിലാണ്.
സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് ഇന്ത്യ കടന്നത്. ആദ്യഘട്ടമായി ടെഹ്റാനില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയതയാണ് ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നത്.
വ്യോമഗതാഗതം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കരമാര്‍ഗം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് ഇന്ത്യ തയാറാക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍, ഷിയ വിഭാഗത്തില്‍പ്പെടുന്ന തീര്‍ഥാടകര്‍, നാവികര്‍ എന്നിവരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. നിലവിലിപ്പോള്‍ ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
ഇവരുടെ യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക.
ടെഹ്‌റാനില്‍ വ്യോമാക്രമണം ശക്തമാക്കി. അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഇറാനില്‍ മരണം 1332 ആയി.