കോണ്‍സുലാര്‍ കരാര്‍ പ്രകാരം ജയിലില്‍ കഴിയുന്ന തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ഇസ്ലാമാബാദ്: കോണ്‍സുലാര്‍ കരാര്‍ പ്രകാരം ജയിലില്‍ കഴിയുന്ന തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും.
പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 193 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 246 പേരുടെ പട്ടികയാണ് പാക്കിസ്ഥാന്‍ കൈമാറിയത്. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിക്കാണ് പാക്കിസ്ഥാന്‍ ലിസ്റ്റ് നല്‍കിയത്. 81 പാക് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 463 പേരുടെ ലിസ്റ്റാണ് ഇന്ത്യ കൈമാറിയത്.
2008 ലെ ദി എഗ്രിമെന്റ് ഓണ്‍ കോണ്‍സുലാര്‍ ആക്‌സസ് കരാര്‍ വ്യവസ്ഥയനുസരിച്ച് ഓരോ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇടയില്‍ തടവുപുള്ളികളുടെ ലിസ്റ്റ് കൈമാറണം. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരേയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെയും ഇക്കാലയളവില്‍ വിട്ടയയ്ക്കും.