കൊടുംചൂടിലേക്ക് ഇന്ത്യ; 2027-ന്റെ തുടക്കത്തില്‍ എല്‍ നിനോ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്

 
Heat


സാധാരണയില്‍ കുറഞ്ഞ മഴയും ആഗോളതാപനവും എല്‍ നീനോയുടെ ആഘാതം ഇരട്ടിയാക്കുമെന്നും, ഇത് രാജ്യത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു

കൊടുംചൂടിലേക്ക് ഇന്ത്യ; 2027-ന്റെ തുടക്കത്തില്‍ എല്‍ നിനോ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്
എല്‍ നിനോ പ്രതിഭാസത്തിന്റെയും ഉയര്‍ന്നുവരുന്ന ആഗോള താപനിലയുടെയും ഫലമായി 2027 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ കടുത്ത വേനല്‍ച്ചൂട് അനുഭവപ്പെട്ടേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. 


കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെന്‍ഡ്‌സ്' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചിരിക്കുന്നത്. സാധാരണയില്‍ കുറഞ്ഞ മഴയും ആഗോളതാപനവും എല്‍ നിനോയുടെ ആഘാതം ഇരട്ടിയാക്കുമെന്നും, ഇത് രാജ്യത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വരാനിരിക്കുന്ന ശക്തമായ ചൂട് ജലസംഭരണികളിലെ ജലനിരപ്പ് കുറയാനും ഭൂഗര്‍ഭജലം വറ്റാനും ഇടയാക്കും. ഇത് റാബി വിളകളെയും മറ്റ് വേനല്‍ക്കാല വിളകളെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ പ്രതിസന്ധിയെ നേരിടാന്‍ പ്രാദേശികതലത്തില്‍ ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍, മുന്‍കരുതല്‍ സംവിധാനങ്ങള്‍, പൊതുജനാരോഗ്യ സജ്ജീകരണങ്ങള്‍ എന്നിവ അടിയന്തരമായി ശക്തമാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.


കഴിഞ്ഞ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഇന്ത്യയില്‍ 13 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴ കുറഞ്ഞത് മൂലം ദേശീയതലത്തില്‍ നെല്‍കൃഷി വിസ്തൃതിയില്‍ 15.56 ലക്ഷം ഹെക്ടറിന്റെ കുറവുണ്ടായിട്ടുണ്ട്. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ, 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസവും അഞ്ചാമത്തെ ചൂടേറിയ സെപ്റ്റംബര്‍ മാസവുമാണ് കഴിഞ്ഞകാലങ്ങളില്‍ രാജ്യത്ത് കടന്നുപോയത്.

Tags

Share this story

From Around the Web