എബോള ഭീഷണിക്കിടെ കോംഗോയ്ക്ക് കൈത്താങ്ങായി ഇന്ത്യ. അടിയന്തര മെഡിക്കൽ സാമഗ്രികൾ കൈമാറി

 
Ebola

ബുണ്ടിബുഗ്യോ എബോള പടരുന്ന സാഹചര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് (ഡിആർസി) അടിയന്തര മെഡിക്കൽ സാമഗ്രികൾ അയച്ച് ഇന്ത്യ. ഡിആർസിയിലും അയൽ രാജ്യമായ ഉഗാണ്ടയിലും എബോള പൊട്ടിപ്പുറപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യുടെ സഹായം.

ഡയഗ്നോസ്റ്റിക് കിറ്റുകൾ, ചികിത്സാ മരുന്നുകൾ, രോഗ നിയന്ത്രണ സാമഗ്രികൾ എന്നിവ ലഭിച്ചതായി ആഫ്രിക്ക സി.ഡി.സി സ്ഥിരീകരിച്ചു. ഈ സാമഗ്രികൾ ഉടൻ തന്നെ രോ​ഗബാധിത പ്രദേശങ്ങളിൽ എത്തിക്കുമെന്നും ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ആഫ്രിക്കയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഇന്ത്യയുടെ തുടർച്ചയായ പിന്തുണയ്ക്ക് ആഫ്രിക്ക സി.ഡി.സി നന്ദി രേഖപ്പെടുത്തി.


കൊവിഡ് മഹാമരി പടരുന്ന സമയത്തും ഇന്ത്യ ആഫ്രിക്കയ്ക്ക് മരുന്നും വാക്സിനും നൽകിയിരുന്നു.

Tags

Share this story

From Around the Web