തുർക്കിക്ക് അതേ നാണയത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ

തുർക്കി: ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ഡ്രോണുകളും യുദ്ധവിമാനവും ആയുധങ്ങളും നൽകി സഹായിച്ച തുർക്കിയുമായി കണക്കു തീർക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിപ്പോൾ.
തുർക്കിയുടെ ബദ്ധശത്രുവും മറ്റൊരു നാറ്റോ സഖ്യരാജ്യവുമായ ഗ്രീ സുമായി ഇന്ത്യ സുപ്രധാനമായ ഒരു കരാറിൽ ഏർപ്പെട്ടിരിക്കുന്നു. S -400 എയർ ഡിഫൻസ് സിസ്റ്റം തകർക്കാൻ ശേഷിയുള്ള മിസൈലുകൾ ( Long Range Land Attack Cruise Missile (LR-LACM) ഗ്രീസിന് നൽകാൻ ഇന്ത്യ തയ്യാറായിരിക്കുന്നു.
തുർക്കി മാദ്ധ്യമങ്ങളിൽ ഇത് വലിയ വർത്തയാകുകയും തുർക്കി യുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറാവുന്ന ഇന്ത്യയുടെ LACM മിസൈൽ സംവിധാനം ഗ്രീസിന് നൽകുന്നതിലൂടെ സിന്ദൂർ ഓപ്പറേഷനിൽ തുർക്കി എടുത്ത പാക്ക് അനുകൂല നിലപാടിന് അവർ തുർക്കിയോട് പ്രതികാരം വീട്ടുകയാണെന്നും കുറ്റപ്പെടുത്തിയി രിക്കുന്നു. അങ്കാറ വരെയെത്താൻ ശേഷിയുള്ള, ഇന്ത്യ സ്വയം വിക സിപ്പിച്ച LACM മിസ്സലുകൾ S -400 മിസൈൽ ഡിഫൻസ് സിസ്റ്റത്തെ തകർക്കാൻ ശേഷിയുള്ളവയാണ്.
തുർക്കി S -400 എയർ ഡിഫൻസ് സിസ്റ്റം തങ്ങളുടെ അതിർത്തിയിൽ സ്ഥാപിക്കാൻ പദ്ധതിയിടുമ്പോഴാണ് ഇന്ത്യ ഈ നീക്കം നടത്തിയിരി ക്കുന്നത്.
വായു,ജല,കര അതിർത്തികളുമായി ബന്ധപ്പെട്ട് ഗ്രീസും തുർക്കി യുമായി വർഷങ്ങളായി തർക്കം തുടരുമ്പോഴാണ് തുർക്കി S -400 അതിർത്തികളിൽ വിന്യസിക്കാനുള്ള നീക്കം നടത്തുന്നത്. മാത്രവുമല്ല നിയമവിരുദ്ധമായി തുർക്കി സൈനികർ സൈപ്രസ്സിൽ തുടരുന്നതിനെ ശക്തമായി എതിർക്കുന്ന രാജ്യം കൂടിയാണ് ഗ്രീസ്.
ഇതിനിടെ ഗ്രീസും, സൈപ്രസ്സും ഇന്ത്യയും ചേർന്ന ഒരു ത്രിരാഷ്ട്ര സൈനിക കൂട്ടുകെട്ടിനുള്ള തീരുമാനം രൂപപ്പെട്ടതായും സൈപ്രസ് തീരങ്ങളിൽ ഇന്ത്യൻ നാവികസേനയുടെ സാന്നിദ്ധ്യവും ഗ്രീസുമായി വ്യോമ സൈനിക സഹകരണവും ഉറപ്പാക്കുന്ന കരാറിന് അന്തിമരൂ പരേഖയായതായും റിപ്പോർട്ടുകളുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഇന്ത്യൻ വായുസേനാമേധാവി എ പി സിംഗ് ഏതൻസ് സന്ദർശിച്ചിരുന്നു. ഇതോടെയാണ് തുർക്കി മാധ്യമങ്ങൾ ത്രിരാഷ്ട്ര സഖ്യം രൂപപ്പെടുന്ന കാര്യവും ഇന്ത്യ തക്കം പാർത്തിരുന്ന് തുർക്കിക്കെതിരെ പകരം വീട്ടുകയാണെന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ - പാക്കിസ്ഥാൻ വിഷയത്തിൽ മറ്റു നാറ്റോ രാജ്യങ്ങൾ കൈ ക്കൊണ്ടതുപോലെ തുർക്കിയും നിക്ഷ്പക്ഷ നിലപാടായിരുന്നു കൈക്കൊള്ളേണ്ടതെന്ന പക്ഷക്കാരാണ് തുർക്കിയിലെ നല്ലൊരു വിഭാഗം ജനങ്ങളും നിക്ഷപക്ഷ മാദ്ധ്യമങ്ങളും.
തുർക്കിയിൽ ഭൂകമ്പമുണ്ടായ സമയത്ത് ഇന്ത്യ നടത്തിയ ശ്‌ളാഘനീയമായ ഇടപെടലും പാക്കിസ്ഥാന്റെ നിഷ്ക്രിയത്വവും മാദ്ധ്യമങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്.
തുർക്കിയെപ്പോലെ ഗ്രീസും നാറ്റോ സഖ്യത്തിലുള്ള രാജ്യമാണ്. സൈപ്രസ് നാറ്റോ സഖ്യത്തിലില്ലെങ്കിലും നാറ്റോ സമാധാന സേനയുടെ ഭാഗവും യൂറോപ്യൻ യൂണിയനിലെ അംഗരാജ്യവുമാണ്.
തുർക്കിയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനം വീറ്റോ ചെയ്തിരി ക്കുന്നതും സൈപ്രേസ്സാണ്. സൈപ്രസ്സും ഗ്രീസും പരസ്പ്പരം സഖ്യരാജ്യങ്ങളാണ്. ഇരു രാജ്യങ്ങൾക്കും തുർക്കിയോട് പല കാര്യത്തിലും യോജിപ്പില്ല.
ഈ അവസരത്തിൽ ഗ്രീസ് സർക്കാർ , സൈനികസഹായത്തിനായി ഇന്ത്യയെ സമീപിച്ചപ്പോൾ ഇന്ത്യ അത് സ്വീകരിക്കുകയും ഇന്ത്യയുടേയും ഗ്രീസിന്റെയും സഖ്യ രാജ്യമായ സൈപ്രസ്സിനെയും ഒപ്പം കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ഇടപെടൽ എതിർക്കാൻ നാറ്റോ സഖ്യത്തിനും യൂറോപ്യൻ യൂണിയനും കഴിയില്ല എന്ന വസ്തുതയും ഇന്ത്യയുടെ ധീരമായ നിലപാടുകളും തുർക്കിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.