വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറി: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

 
VENEZULE



ന്യൂഡല്‍ഹി:വെനസ്വേലയില്‍ അമേരിക്കന്‍ അട്ടിമറിയില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ ഉറപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെടുന്നുണ്ട്.  സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 


മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട് സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും ഇന്ത്യ പറഞ്ഞു.


അതേസമയം ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഇടതുപാര്‍ട്ടികള്‍ പ്രതിഷേധിക്കുകയാണ്. സിപിഐഎം പി ബി അംഗം, ബി വി രാഘവലു, എ ഐ എഫ് ബി  ജനറല്‍ സെക്രട്ടറി, ജി ദേവരാജന്‍, സിപിഐ എം എല്‍ സെക്രട്ടറി, സുജേത ഡേ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അമേരിക്ക പിടികൂടിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും ന്യൂയോര്‍ക്കിലെത്തിച്ചു.

 ഇരുവരെയും അടുത്തയാഴ്ച മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെനസ്വേലയില്‍ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വെനസ്വേലയുടെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുമെന്നും വ്യവസായം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.

Tags

Share this story

From Around the Web