സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

വെള്ളികുളം :സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാരത മണ്ണിനെ വൈദേശിക ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യസമരസേനാനികള്‍ സമരവീര്യ പോരാട്ടത്തിലൂടെ നേടിയെടുത്ത ചരിത്രമാണ് നമ്മുടേത്.
ബ്രിട്ടീഷ് പട്ടാളക്കാരുടെ തോക്കിനു മുമ്പില്‍ നെഞ്ചുവിരിച്ച് ജയ് ഭാരത് മാതാ കീ എന്ന് വിളിച്ച് കറയറ്റ ദേശസ്‌നേഹവും ത്യാഗോജ്വലമായ ആത്മസമര്‍പ്പണവും നടത്തിയവരാണ് സ്വാതന്ത്ര്യ സമര പോരാളികള്‍ എന്ന് സ്‌കൂള്‍ മാനേജര്‍ ഫാ.സ്‌കറിയ വേകത്താനം ഓര്‍മ്മപ്പെടുത്തി.
ഭാരതത്തിന്റെ ഭാവി തലമുറ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ ദേശസ്‌നേഹം ഉള്ളവരും നാടിന്റെ വികസനത്തില്‍ പങ്കുചേരുന്നവരും ആകണമെന്ന് സ്‌കൂള്‍ മാനേജര്‍ വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു .ഫാ. സ്‌കറിയ വേകത്താനം ദേശീയ പതാക ഉയര്‍ത്തി.
പിടിഎ പ്രസിഡന്റ് ആന്റണി കെ. ജെ,ഹെഡ്മാസ്റ്റര്‍ സോജന്‍ ജോര്‍ജ് ഇളംതുരുത്തിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, ജെ ആര്‍ സി , ഗൈഡിങ് എന്നിവരുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനം, മൈം , വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു.
ജോമി ആന്റണി കടപ്ലാക്കല്‍, സിനി ജയിംസ് വളയത്തില്‍, സിസ്റ്റര്‍ ഷാനി റോസ് താന്നിപ്പൊതിയില്‍, സിസ്റ്റര്‍ ഷാല്‍ബി മുകളേല്‍, ഹണി സോജി കുളങ്ങര, സോജന്‍ കുഴിത്തോട്ട് , ബിജു മാത്യു കാപ്പിലിപ്പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.