ജുലൈ 22 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

 
bus



തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സൗകാര്യ ബസ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ബസ് ഉടമ സംയുക്ത സമിതി. 17 ന് ഗതാഗത മന്ത്രിയായി ചര്‍ച്ച പരാജയപ്പെട്ടിരുന്നുവെന്നും സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു. 

2012 ലാണ് വിദ്യാര്‍ത്ഥി കണ്‍സെഷന്‍ ഒരു രൂപ ആക്കിയത് അന്ന് ഡീസല്‍ വില 42 രൂപ ആയിരുന്നു. നാളിതുവരെ ആയിട്ട് വിദ്യാര്‍ത്ഥി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍, സ്വകാര്യ ബസ് വ്യവസായം വലിയ നഷ്ടത്തിലേക്ക് പോകുമെന്ന് കോഴിക്കോട് ജില്ല ബസ് ഉടമ സംയുക്ത സമര സമിതി ചെയര്‍മാന്‍ കെ ടി വാസുദേവന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, അനാവശ്യ ഋ  ചലാന്‍ ഒഴിവാക്കുക, തൊഴിലാളികള്‍ക്ക് വേണ്ട് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. 

ഈ മാസം 22 മുതല്‍ സംസ്ഥാനത്ത് മുതല്‍ അനിശ്ചിതക്കാല സമരത്തില്‍ എല്ലാ ബസുകളും പങ്കെടുക്കുമെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.  മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ബസ് സമരവുമായി മുന്നോട്ടുപോകുന്നത്. 

സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താല്പര്യമില്ലെന്നും, തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉടന്‍ പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും, ബസ് ഉടമ സംയുക്ത സമിതി ഭാരവാഹികള്‍ പറഞ്ഞു.
 

Tags

Share this story

From Around the Web