കുടുംബ ജീവിതത്തിലെ പൊരുത്തക്കേട്: പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്

കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ക്ക് പലപല കാരണങ്ങളുണ്ട്. അതില്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ലൈംഗികത. മക്കളെ കൂടെ കിടത്തി സെക്‌സ് ലൈഫ് ഇല്ലാതാക്കിയ അല്ലെങ്കില്‍ കുടുംബജീവിതം തകര്‍ന്ന ഒരുപാട് പേരുണ്ട്. നമ്മുടെ നാട്ടില്‍. കുട്ടികള്‍ക്ക് പത്തോ പതിനഞ്ചോ വയസ്സാകുന്നത് വരെ കൂടെ കിടത്തുന്ന നിരവധി ദമ്പതിമാര്‍ നമ്മുടെ നാട്ടിലുണ്ട്. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റമുണ്ടങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും ഇതേ അവസ്ഥയില്‍ തന്നെയാണ്.
കുട്ടികള്‍ക്ക് മാതാപിതാക്കന്മാരുടെ നടുക്ക് കിടന്നാലേ ഉറക്കം വരൂ. മാറി കിടന്ന് ശീലമില്ല. എന്നും ഇത് തന്നെ അവസ്ഥ. മക്കളെ മാറ്റി കിടത്താന്‍ വിസമ്മതിക്കുന്നത് കൂടുതലും അമ്മമാരാണ്. അവര്‍ ഒറ്റക്ക് കിടന്നാല്‍ പേടിയാവില്ലേ, രാത്രി എണീറ്റിരുന്നു കരയില്ലേ. തുടങ്ങി ഒട്ടനവധി ആകുലതകള്‍ ആണ് അമ്മമാര്‍ക്ക് .
കുട്ടികള്‍ കുഞ്ഞ് ആയിരിക്കുമ്പോള്‍ ഉറങ്ങുമ്പോള്‍ ബന്ധപ്പെടാം. ഇത്തിരി കൂടി വലുതായാലോ. അപ്പുറത്തെ മുറിയില്‍ പോയും മറ്റും ഒക്കെ എങ്ങനെയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് കടമ തീര്‍ക്കുന്നവരാണ് ഭൂരിഭാഗം ദമ്പതികളും പക്ഷേ മിക്കപ്പോഴും മക്കളുടെ കൂടെ കിടന്ന് അങ്ങ് ഉറങ്ങിപ്പോകും. പിന്നെ അതും ഉണ്ടാകില്ല.
ചിലരുണ്ട് പരസ്പരം ദേഷ്യമുള്ളത് കാരണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ മക്കളെ കൂടെ കിടത്തുന്നവര്‍. ഇത് ഒരു തെറ്റായ പ്രവണതയാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനം തന്നെ പരസ്പരം മനസ്സിലാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക എന്നുള്ളതാണ് അതില്‍ ലൈംഗികതയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട് . ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുടുംബജീവിതത്തിന്റെ താളം തെറ്റും എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
മക്കള്‍ക്കൊക്കെ അറിവ് വെച്ച് തുടങ്ങുമ്പോള്‍ തന്നെ മാറ്റി കിടത്തി ശീലിപ്പിക്കണം. കുട്ടികള്‍ക്കറിയില്ല അപ്പനും അമ്മയ്ക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, സ്‌നേഹിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍. വിവരമുള്ള മാതാപിതാക്കള്‍ മക്കളെ ചെറുപ്പം മുതല്‍ മാറ്റി കിടത്തും. ഇടക്കൊക്കെ വാത്സല്യത്തോടെ കൂടെ കിടത്താം. പക്ഷേ കൂടുതലും പിള്ളേരുടെ വാശിക്ക് കൂടെ കിടത്തും. പിന്നെയത് ശീലമാവും. അത് പിന്നെ മാറ്റാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തും.
ദമ്പതികളുടെ വിവരമില്ലായ്മ കൊണ്ട് ലൈംഗികത ആസ്വദിക്കാന്‍ പറ്റാത്ത എത്രയോ സാഹചര്യങ്ങള്‍ ആണ് ഉണ്ടാവുന്നത്. സ്വകാര്യത എന്നത് മുഖ്യമാണ്. പൊതുവേ സ്ത്രീകള്‍ മക്കള്‍ അടുത്ത് ഉണ്ടേല്‍ ദേഹത്ത് തൊടാന്‍ സമ്മതിക്കില്ല. അവര്‍ ഉണരും കാണും എന്നൊക്കെയുള്ള ആവലാതികള്‍. ഇനിയെങ്കിലും മനസ്സിലാക്കി ജീവിക്കൂ.
മൂന്നോ നാലോ വയസ്സ് ആയാല്‍ കുട്ടികളെ മാറ്റി കിടത്തുക തന്നെ വേണം. കുട്ടികള്‍ അടുത്ത മുറിയില്‍ കിടന്നെന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പിന്നെ മുറി സൗകര്യങ്ങള്‍ ഒക്കെ കുറവുള്ളവര്‍... മറ്റ് പോം വഴികള്‍ തേടണം. ചിലര്‍ക്ക് ലൈഫ് കോംപ്ലിക്കേറ്റഡ് ആണ്.
ദമ്പതികള്‍ തമ്മില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് കുടുംബ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ജീവിതം താറുമാറാക്കുകയും ചെയ്യും. അതിനാല്‍ കുടുംബജീവിതത്തില്‍ ലൈംഗികതയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കി ജീവിക്കുക എന്നുള്ളത് തന്നെയാണ് മുഖ്യം.