ബിലീവേഴ്‌സ് അഡ്വാൻസ്ഡ് സെന്റർ ഫോർ റോബോട്ടിക് സർജറിയുടെ ഉദ്ഘാടനം നടന്നു

 
Be

തിരുവല്ല : ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റോബോട്ടിക്ക് സര്‍ജറി വിഭാഗമായ ബിലീവേഴ്സ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റോബോട്ടിക് സര്‍ജറിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നു. 

കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ റവ. ഫാ. സിജോ പന്തപ്പള്ളില്‍ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടറും സിഇഒ യുമായ പ്രൊഫ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി.

ഡാവിഞ്ചി സി സര്‍ജിക്കല്‍ സിസ്റ്റം ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രം, അത്യാധുനിക സര്‍ജിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മധ്യതിരുവിതാംകൂറിലെ ആദ്യത്തേതാണ്. ഇതോടെ ഏറ്റവും പുതിയ തലമുറ റോബോട്ടിക്‌സ് സങ്കേതം ഉപയോഗിക്കുന്ന പ്രസ്തുത പ്രദേശത്തെ ഏക ആശുപത്രിയായി ബിലീവേഴ്‌സ് മാറി. പരമാവധി കൃത്യതയോടും നിയന്ത്രണത്തോടും കൂടി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്താന്‍ ഈ സങ്കേതം സര്‍ജന്മാരെ സഹായിക്കുന്നു.


ജനറല്‍ സര്‍ജറി, ഗാസ്‌ട്രോ സര്‍ജറി, യൂറോളജി, ഗൈനക്കോളജി വിഭാഗങ്ങളാണ് റോബോട്ടിക്ക് സര്‍ജറി സൗകര്യം ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്. ഈ ഉദ്യമം ആരംഭിച്ച ശേഷം, യൂറോളജി, ഗാസ്‌ട്രോഇന്റസ്‌റ്റൈനല്‍ (കൊളോണിക്, ഗാസ്ട്രിക് ), ഹെര്‍ണിയ, ഹിസ്റ്റെറെക്ടമി, പിത്താശയ സംബന്ധമായ ശസ്ത്രക്രിയ എന്നിവയുള്‍പ്പെടെ  വിവിധ സ്‌പെഷ്യാലിറ്റികളിലായി 50 റോബോട്ടിക് ശസ്ത്രക്രിയകള്‍ ബിലീവേഴ്‌സ് ആശുപത്രി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 കുറഞ്ഞ വേദന, കുറഞ്ഞ രക്തനഷ്ടം, ചെറിയ മുറിവുകള്‍,വേഗത്തില്‍ സുഖം പ്രാപിക്കല്‍, നേരത്തെയുള്ള ഡിസ്ചാര്‍ജ് എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ റോബോട്ടിക് സര്‍ജറി വാഗ്ദാനം ചെയ്യുന്നു. 

ഈ സംവിധാനത്തിലൂടെ ശസ്ത്രക്രിയകളുടെ കൃത്യത വര്‍ദ്ധിപ്പിക്കുകയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ സുരക്ഷിതമായി നടപ്പിലാക്കാന്‍ സാധിക്കുകയും ചെയ്യും.

Tags

Share this story

From Around the Web