ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
തിരുവല്ല : ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമാക്കിയ അത്യാധുനിക റോബോട്ടിക് സര്‍ജറി തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങില്‍ നടന്നു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭാ പരമാധ്യക്ഷന്‍ അഭിവന്ദ്യ മോറാന്‍ മോര്‍ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ റോബോട്ടിക് സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും, കൂടുതല്‍ കൃത്യതയോടെയും സുരക്ഷിതമായും ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത് സഹായിക്കുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും നൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ സാധാരണക്കാര്‍ക്കും ലഭ്യമാക്കുവാനും ആരോഗ്യമേഖലയിലെ ഏറ്റവും നവീനമായ സംവിധാനങ്ങള്‍ മലയാളിക്ക് സ്വന്തം നാട്ടില്‍ പ്രാപ്തമാക്കുവാനുമുള്ള ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് റോബോട്ടിക്ക് സര്‍ജറി തിയേറ്റര്‍ കോംപ്ലക്‌സ് സംരംഭമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങില്‍ ബിലീവേഴ്‌സ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ റവ. ഫാ സിജോ പന്തപ്പള്ളില്‍, ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര, അസോ. ഡയറക്ടര്‍ സണ്ണി കുരുവിള, ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി പ്രൊഫ. ഡോ. സുജിത് ഫിലിപ്പ്, അനസ്‌തേഷ്യ വിഭാഗം മേധാവി പ്രൊഫ. ഡോ. ആഷു സാറ മത്തായി, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ മിനി സാറ തോമസ്, റവ ഫാ തോമസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശസ്ത്രക്രിയകള്‍ അതീവ കൃത്യതയോടെയും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന റോബോട്ടിക്ക് സര്‍ജറി സംവിധാനം നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും അതിനു മാത്രമായി ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് നിലവില്‍ വന്നത് ഇതോടെയാണ്.
കുറഞ്ഞ രക്തനഷ്ടം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയുടെ കുറവ്, വേഗത്തിലുള്ള സുഖം പ്രാപിക്കല്‍ എന്നിവ ഈ ശസ്ത്രക്രിയാ രീതിയുടെ പ്രത്യേകതകളാണ്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ വളരെ ചെറിയ മുറിവുകളിലൂടെ ചെയ്യാന്‍ സാധിക്കുമെന്നത് രോഗികള്‍ക്ക് വലിയ ആശ്വാസകരമാകും.
മധ്യതിരുവിതാംകൂറിലെ ആദ്യത്തേതാണ് ബിലീവേഴ്‌സ് ആശുപത്രിയിലെ റോബോട്ടിക്ക് സര്‍ജറി സംവിധാനവും തിയേറ്റര്‍ കോംപ്ലക്‌സും.
ക്യാപ്ഷ്ന്‍:ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമാക്കിയ അത്യാധുനിക റോബോട്ടിക് സര്‍ജറി തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭാ പരമാധ്യക്ഷന്‍ അഭിവന്ദ്യ മോറാന്‍ മോര്‍ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു