കൊച്ചി രൂപത മീഡിയ കമ്മീഷന്റെയും സാന്താ സിസിലിയ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിച്ചു

 
3555

കൊച്ചി: കൊച്ചി രൂപത മീഡിയ കമ്മീഷന്റെയും സാന്താ സിസിലിയ സ്റ്റുഡിയോയുടെയും ഉദ്ഘാടനം കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ നിര്‍വഹിച്ചു.

സഭയുടെ സുവിശേഷ ദൗത്യത്തിന് ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജന പ്പെടുത്തുക, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ക്രൈസ്തവ മൂല്യങ്ങളും വിശ്വാസസന്ദേശങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് സംരംഭത്തിന്റെ ലക്ഷ്യം.

എഐ സങ്കേതിക സംവിധാനത്തോടെ എല്ലാത്തര ത്തിലുമുള്ള ഓഡിയോ വീഡിയോ റെക്കോര്‍ഡിംഗ്, ഡബിംഗ്, പോഡ്കാസ്റ്റ് എന്നിവയോടൊപ്പം ഫോട്ടോഗ്രഫി, സിനിമട്ടോഗ്രാഫി, വെബ് സൈറ്റ്, ആപ്പ് ഡവലപ്‌മെന്റ് എന്നിവയ്ക്കുള്ള ട്രെയിനിംഗും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web