യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകള്‍ വര്‍ധിപ്പിച്ചു

ഡല്‍ഹി: യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകള്‍ വര്‍ധിപ്പിച്ചു. റെയില്‍വേ ആണ് ഇക്കാര്യം അറിയിച്ചത്. 16 കോച്ചുകളില്‍ നിന്ന് 20 ആയിട്ടാണ് വര്‍ധനവ്.
രാജ്യത്തെ ഏഴുറൂട്ടുകളില്‍ വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം റെയില്‍വേ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് പുറമേ സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്‌മോര്‍-തിരുനെല്‍വേലി, മധുര-ബെംഗളൂരു കന്റോണ്‍മെന്റ്, ദേവ്ഘര്‍-വാരാണസി, ഹൗറ-റൂര്‍ക്കേല, ഇന്ദോര്‍-നാഗ്പൂര്‍ എന്നീ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം കൂടുക.