തൃശൂരില്‍ പൊലീസ് വാഹനം തടഞ്ഞ് പിഴയിട്ട നടപടി. എംവിഐക്ക് തൃശ്ശൂര്‍ പൊലീസ് ട്രെയിനിങ് കോളജില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത പരിശീലനം
തൃശൂര്‍:തൃശൂരില്‍ പോലീസ് വാഹനം തടഞ്ഞ് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ ടിവി ബിജുവിന് നിര്‍ബന്ധിത പരിശീലനം. തൃശ്ശൂര്‍ പൊലീസ് ട്രെയിനിങ് കോളജില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിനാണ് വകുപ്പ് ഉത്തരവിട്ടത്.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ജീപ്പിന് തടഞ്ഞു പിഴ സംഭവത്തില്‍ ബിജുവിനെ ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ നിന്ന് തൃശ്ശൂര്‍ റീജിയണല്‍ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.
വടക്കാഞ്ചേരിയില്‍ പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ 4000 രൂപ പിഴയിട്ട സംഭവം വലിയ വിവാദമായിരുന്നു.
ഇന്‍ഷുറന്‍സ് ഇല്ലെന്നാരോപിച്ചായിരുന്നു നടപടിയെങ്കിലും, പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് സാധുവായ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് വ്യക്തമാവുകയും, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് എംവിഐക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.