ഉമ്മന്‍ ചാണ്ടിയുടെ പേരില്‍... വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി

 
333

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി. ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. ഇതിനെതിരെ നൽകിയ പരാതിയിലാണ് ഹൈക്കോടതി സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വനം കൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവരുണ്ടെങ്കിൽ അവരുടെ പേരിൽ സത്യപ്രതിജ്ഞ പറ്റുമോ എന്നും കോടതി ചോദിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 അം​ഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് പിന്നാലെയാണ് കോടതി നടപടി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി, അം​ഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിട്ടു. നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

സിപിഎം കൗൺസിലർ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അം​ഗങ്ങളെ അയോ​ഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags

Share this story

From Around the Web