കടുത്ത സാമ്പത്തിക പ്രതിസന്ധി, ചെലവുകൾ വെട്ടിച്ചുരുക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ കർശന നിർദേശം

 
udf

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധ തുടരുന്ന പശ്ചാത്തലത്തിൽ, ചെലവുകൾ വർധിപ്പിക്കരുതെന്ന് വകുപ്പുകൾക്ക് ധനവകുപ്പിന്റെ കർശന നിർദേശം. അടുത്ത ബജറ്റിനായുള്ള മുന്നൊരുക്ക സർക്കുലറിലാണ് ധനവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ എസ്റ്റിമേറ്റുകൾ ഒരു കാരണവശാലും ബജറ്റ് എസ്റ്റിമേറ്റിനെ മറികടക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.  

അടിയന്തരമല്ലാത്തതും മാറ്റിവെക്കാൻ സാധിക്കുന്നതുമായ അറ്റകുറ്റപ്പണികളും മറ്റ് ചെലവുകളും ഒഴിവാക്കാൻ വകുപ്പുകൾ ശ്രദ്ധിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടില്ലെന്നും, പുതുതായി വരുന്ന ഒഴിവുകളിലേക്ക് നിയമനങ്ങൾ നടത്താമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ശമ്പളയിനത്തിലെ ചെലവുകൾ കൃത്യമായി കണക്കാക്കണം.

മുൻവർഷങ്ങളെ അപേക്ഷിച്ച് ചെലവുകളിൽ വർധനവുണ്ടായാൽ അതിനുള്ള കാരണം കൃത്യമായി വിശദീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ എത്തിയ വേളയിൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കിയിരുന്നു. 

ഇതിന്റെ ഭാഗമായി സർക്കാരിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പുറത്തുകൊണ്ടുവരാൻ ധവളപത്രവും പുറത്തിറക്കിയിരുന്നു. അമിതമായ കടമെടുപ്പാണ് മുൻ സർക്കാരിന്റെ കാലത്തുണ്ടായതെന്ന് വിമർശിച്ച നിലവിലെ ഭരണപക്ഷം, അധികാരത്തിൽ എത്തിയ ശേഷം ഇതുവരെ നാല് തവണകളായി പതിനായിരത്തോളം കോടി രൂപ വായ്പയായി എടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Tags

Share this story

From Around the Web