ടെക്‌സാസില്‍ 5000 ഡ്രോണുകളില്‍ ആകാശത്തു തിരുകുടുംബം. വിസ്മയമായി ഡ്രോണ്‍ ഷോ
ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരുകുടുംബത്തിന്റെ മാതൃകയില്‍ ഒരുക്കിയ ഡ്രോണ്‍ ഷോ ശ്രദ്ധേയമായി. ഡ്രോണ്‍ ഷോയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
ടെക്‌സസിലെ മാന്‍സ്ഫീല്‍ഡില്‍, 'സ്‌കൈ എലമെന്റ്‌സ്' എന്ന കമ്പനിയാണ് രാത്രി ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്. തിരുകുടുംബത്തിന്റെ ഒരു വലിയ ചിത്രം സൃഷ്ടിക്കാന്‍ 5,000 ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തി.
ഡ്രോണുകള്‍ ഒരുമിച്ച് പറന്ന് ഉണ്ണിയേശു, കന്യകാമറിയം, വിശുദ്ധ ജോസഫ് എന്നിവരുടെ രൂപങ്ങളും ബെത്‌ലഹേമിലെ നക്ഷത്രം, ഒരു ചെറിയ കാളക്കുട്ടി എന്നിവ രൂപപ്പെടുത്തുകയായിരിന്നു.
ചലിക്കുന്നതായി പോലും തോന്നുന്ന വിധത്തിലായിരിന്നു ഡ്രോണ്‍ ക്രമീകരണം. സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിന് ആളുകളാണ് ഷോയുടെ വീഡിയോകള്‍ കണ്ടത്.
വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കാഴ്ചക്കാരെ ഓര്‍മ്മിക്കാന്‍ ഡ്രോണ്‍ ഷോ സഹായിച്ചതായി നിരവധി കാഴ്ചക്കാര്‍ പറഞ്ഞു.
നിരവധി ഡ്രോണ്‍ ഷോകള്‍ നടത്തിയ 'സ്‌കൈ എലമെന്റ്‌സ്' ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ നേരത്തെ സ്വന്തമാക്കിയിരിന്നു.