ദക്ഷിണ സുഡാനിൽ യു. എൻ സന്നദ്ധ പ്രവർത്തകരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

 
2222

ആഭ്യന്തര യുദ്ധം കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ദക്ഷിണ സുഡാനിൽ മാനുഷിക സഹായങ്ങളുമായി പോയ സന്നദ്ധ പ്രവർത്തകരുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ സായുധ ആക്രമണത്തിൽ അ‍ഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ കടുത്ത ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി.

ദക്ഷിണ സുഡാനിലെ ജോംഗ്ലി പ്രവിശ്യയിലെ ദുക് കൗണ്ടിയിൽ തിങ്കളാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്. യുഎന്നിന്റെ പ്രാദേശിക പങ്കാളികളായ ‘ജോൺ ദാവു ഫൗണ്ടേഷൻ’ (JDF) എന്ന സംഘടനയുടെ വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് യു. എൻ. വക്താവ് സ്റ്റീഫൻ ദുജാറിക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആക്രമണത്തിൽ നാല് സന്നദ്ധ പ്രവർത്തകർക്ക് പരിക്കേൽക്കുകയും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (WFP) പരിശീലന പരിപാടിയിൽ പങ്കെടുത്ത ശേഷം ജീവനക്കാരുമായി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതർ ഒളിച്ചിരുന്ന് ആക്രമണം നടത്തിയത്. ഇത് തങ്ങളുടെ സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമാണെന്ന് ജോൺ ദാവു ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു.

Tags

Share this story

From Around the Web