ചില സംസ്ഥാനങ്ങളില്‍ ക്രിസ്മസ് അവധിയ്ക്ക് പകരം നേതാക്കളുടെ ജന്മദിനാഘോഷങ്ങള്‍; മതനിരപേക്ഷതക്ക് വിരുദ്ധമെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

 
m v govindan master


തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന ശ്രമങ്ങള്‍ നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍.

സാധാരണയായി ക്രിസ്മസ് ദിനത്തില്‍ നല്‍കിവരുന്ന അവധി ഒഴിവാക്കി, അന്നേ ദിവസം ചില നേതാക്കളുടെ ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതനിരപേക്ഷ പരിപാടികളില്‍ പങ്കുചേരുക എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വേളകളില്‍ എല്ലാവരോടും കൂടെ നില്‍ക്കുമെന്നും എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പുതിയ വര്‍ഷത്തിലേക്ക് സമൂഹം കടക്കുന്ന ഈ വേളയില്‍ ഇത്തരം ആഘോഷങ്ങളില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web