പോളണ്ടില്‍, യൂറോപ്പിലെ ഏറ്റവും വലിയ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം അനാച്ഛാദനം ചെയ്തു

 
poland


പോളണ്ട്: ഓഗസ്റ്റ് 15-ന് മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍, പോളണ്ടിലെ കത്തോലിക്കാ സഭ യൂറോപ്പിലെ ഏറ്റവും വലിയ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം അനാച്ഛാദനം ചെയ്തു. വ്‌ലോക്ലാവെക്  ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റോഫ് വെന്റ്‌കോവ്‌സ്‌കിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

പോളണ്ടിലെ കൊനോടോപ്പി ഗ്രാമത്തിന് സമീപമാണ് ഈ കൂറ്റന്‍ രൂപം സ്ഥിതിചെയ്യുന്നത്. മാതാവിന്റെ രൂപവും പീഠവും അടക്കം ആകെ 55.6 മീറ്റര്‍ (ഏകദേശം 182 അടി) ഉയരമാണ് ഉള്ളത് . കിരീടത്തിന്റെ ആകൃതിയിലുള്ള അടിത്തറയ്ക്ക് 15 മീറ്ററും മറിയത്തിന്റെ രൂപത്തിന് 40.8 മീറ്ററുമാണ് ഉയരം. 

ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള പ്രശസ്തമായ 'ക്രിസ്തുവിന്റെ രൂപ'ത്തെക്കാള്‍ ഉയരമുള്ളതാണ് ഇത്. ?


പോളണ്ടിലെ പ്രമുഖ ശതകോടീശ്വരനായ റോമന്‍ കര്‍കോസിക്കും ഭാര്യയും ചേര്‍ന്നാണ് സ്വന്തം വിശ്വാസപ്രഖ്യാപനമായി ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

ഏകദേശം 23 ദശലക്ഷം യൂറോയാണ് ഇതിന്റെ കണക്കാക്കപ്പെടുന്ന നിര്‍മ്മാണച്ചെലവ്.
 

Tags

Share this story

From Around the Web