മലപ്പുറത്ത് നടുറോഡില്‍ സ്വകാര്യ ബസ്സുകള്‍ തമ്മിലുള്ള പക. ഡ്രൈവര്‍ക്കെതിരെ കേസ്. ബസ്സിലെ യാത്രക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു

മലപ്പുറം:സ്വകാര്യ ബസ്സിലെ ജീവനക്കാര്‍ തമ്മിലുള്ള പകയില്‍ ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂര്‍വ്വം ഇടിച്ചു. ബസ്സിലെ യാത്രക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റു.
മലപ്പുറം തിരുവാലിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നരഹത്യാശ്രമത്തിന് കേസെടുത്ത് ഡ്രൈവര്‍ ഫൈസലിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
യാത്രക്കാരുടെ ജീവന്‍വെച്ച് പന്താടലാണ് മലപ്പുറം തിരുവാലിയില്‍ സ്വകാര്യ ബസ്സ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
മാന്‍ കോ ബ്രദേഴ്‌സ് എന്ന ബസ്സും വണ്ടൂര്‍ റൂട്ടില്‍ സമാന സമയത്ത് ഓടുന്ന മറ്റൊരു സ്വകാര്യ ബസ്സും തമ്മില്‍ സമയത്തെ ചൊല്ലി വാക്കു തര്‍ക്കം ഉണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് തിരുവാലിയില്‍ വച്ച് ബോധപൂര്‍വ്വം മാന്‍ കോ ബ്രദേഴ്‌സ് എന്ന ബസ്സിലെ ഡ്രൈവര്‍ സ്വകാര്യ ബസ്സിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ എന്ന യാത്രക്കാരിയ്ക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടമുണ്ടാക്കിയ ഡ്രൈവര്‍ ചോക്കോട് സ്വദേശി ഫൈസലിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റകരമായ നരഹത്യാശ്രമം എന്ന വകുപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.