ലെസ്റ്ററില്‍ തോമാസ്‌ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. കൊടിയിറക്കം ഞായറാഴ്ച

ലെസ്റ്ററിലെ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ വിശുദ്ധ തോമാസ്‌ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്തതിരുന്നാള്‍ മദര്‍ ഓഫ്‌ഗോഡ് പള്ളിയില്‍ ആഘോഷിക്കുന്നു.
ജൂലായ് 6 ഞായര്‍ വൈകുന്നേരം 3 മണിക്ക് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് (റാസാ) ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ലദീഞ്ഞും പ്രദിക്ഷണവും അതിനു ശേഷം ഉത്പന്ന വസ്തുക്കളുടെ ലേലവും നടക്കും.
ജൂലായ് 7 തിങ്കളാഴ്ച ലെസ്റ്റര്‍ ഇടവക തിരുന്നാളിന്‌സമാപനം കുറിച്ചുകൊണ്ട്, മരണം വഴി ഈ ലോകത്തില്‍ നിന്നും വേര്‍പ്പെട്ടു പോയ പ്രിയപ്പെട്ട വര്‍ക്കായി വിശുദ്ധ കുര്‍ബാനയും ീുുശൗൊ ഒപ്പീസും ഉണ്ടായിരിക്കും.
ഇടവക ജനമൊത്ത്‌ചേര്‍ന്നു ഇടവകയിലെ തിരുന്നാള്‍ ദിനങ്ങള്‍ നാടിന്റെ ആത്മീയ ഉണര്‍വ്വിനുള്ള അവസരമായി ഉയര്‍ത്തുകയാണ് സെന്റ് അല്‍ഫോന്‍ മിഷന്‍. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന ഈപള്ളില്‍ നടക്കുന്ന ഇടവക തിരുന്നാളിന്റെ തിരുകര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു ദൈവാനുഗ്രം പ്രാപിക്കാന്‍ എല്ലാവിശ്വാസികളെയും പള്ളിവികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നു.