ലെസ്റ്ററില്‍ തോമാസ്‌ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ആഘോഷത്തിന് ഇന്ന് തുടക്കം; കൊടിയിറക്കം ഞായറാഴ്ച

​​​​​​​

 
lecter


ലെസ്റ്ററിലെ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ വിശുദ്ധ തോമാസ്‌ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും  സംയുക്തതിരുന്നാള്‍ മദര്‍ ഓഫ്‌ഗോഡ് പള്ളിയില്‍ വച്ച് ജൂലായ് 3,4,5,6 7 തീയതികളില്‍  ആഘോഷിക്കുന്നു. ജൂലായ് 3  വ്യാഴം  വൈകുന്നേരം 5:30 മണിക്ക് മദര്‍ ഓഫ്‌ഗോഡ്പള്ളി വികാരിയും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷന്‍ ഡയറക്ടറുമായ ഫാദര്‍ ഹാന്‍സ് പുതിയാകുളങ്ങര കൊടിമരം വെഞ്ചരിച്ചു കോടിയേറ്റുകയും ദിവ്യബലി അര്‍പ്പിക്കും ചെയ്യും. തുടര്‍ന്നു ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ് .


ജൂലായ് 4 വെള്ളിയാഴ്ച വൈകുന്നേരം 5:30 യ്ക്ക് വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പും നടക്കുന്നതാണ്.ജൂലായ് 5 ശനിയാഴ്ച രാവിലെ 11:30 യ്ക്ക്   ഡാരര്‍ബി, ഗബ്രിയേല്‍ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസഫ് കളത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്ബാനയും ലദീഞ്ഞും ശേഷം 1 മണിക്ക് സ്‌നേഹവിരുന്നും നടക്കും .തുടര്‍ന്ന് ഇടവക അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തിയ  ഇടവക ദിനാഘോഷങ്ങള്‍ നടക്കും .


ജൂലായ് 6 ഞായര്‍ വൈകുന്നേരം 3 മണിക്ക് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് (റാസാ) ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ലദീഞ്ഞും പ്രദിക്ഷണവും അതിനു ശേഷം ഉത്പന്ന വസ്തുക്കളുടെ ലേലവും   നടക്കും.ജൂലായ് 7 തിങ്കളാഴ്ച ലെസ്റ്റര്‍ ഇടവക തിരുന്നാളിന്‌സമാപനം കുറിച്ചുകൊണ്ട്, മരണം വഴി ഈ ലോകത്തില്‍ നിന്നും വേര്‍പ്പെട്ടു പോയ പ്രിയപ്പെട്ട വര്‍ക്കായി വിശുദ്ധ കുര്‍ബാനയും  ഒപ്പീസും  ഉണ്ടായിരിക്കും.
 

Tags

Share this story

From Around the Web