കോട്ടയത്ത് വീട്ടിലെ വാട്ടര്‍ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാന്‍ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

 
flood kerala


 
കോട്ടയം: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട്ടിലെ വാട്ടര്‍ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാന്‍ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം മണര്‍കാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശിയായ ശരണ്‍ (30) നെയാണ് കാണാതായത്. 

കഴിഞ്ഞദിവസം രാത്രിയോടെയാണ് പ്രദേശത്ത് വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വീടിന് സമീപത്തുണ്ടായിരുന്ന വാട്ടര്‍ ടാങ്ക് ഒലിച്ചുപോയത്. ഇത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് അപകടത്തില്‍പ്പെടുകയായിരുന്നു.


കാണാതായ ശരണിനായി പ്രദേശത്ത് ഫയര്‍ഫോഴ്സും പ്രാദേശവാസികളും തിരച്ചില്‍ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകിയതോടെ കോട്ടയം എംസി റോഡിലടക്കം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

കോട്ടയത്ത് നിലവില്‍ മഴ മാറിനില്‍ക്കുന്നത് ആശ്വാസമാണെങ്കിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ദുരിതബാധിതരായ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web