കേരളത്തില്‍ രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. പവന് 1120 രൂപ വര്‍ധിച്ചു. രാവിലെ പവന് 1320 രൂപയും കുറഞ്ഞിരുന്നു

 
gold

തിരുവനന്തപുരം: കേരളത്തില്‍ രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,10,480 രൂപയും ഗ്രാം വില 13,810 രൂപയുമായി. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞിരുന്നു.

ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിവില്‍ നിന്ന് തിരിച്ചുകയറിയതിന് അനുസൃതമായാണ് കേരളത്തിലും വില ഉയര്‍ന്നത്. ട്രോയ് ഔണ്‍സിന് 4690 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. 

വെള്ളി ട്രോയ് ഔണ്‍സിന് 73.37 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയെ ഉയര്‍ത്തുന്നത്.

Tags

Share this story

From Around the Web