ഇന്ത്യയില്‍ 74% വോട്ടര്‍മാര്‍ക്ക് ജനാധിപത്യ ഭരണ സംവിധാനത്തില്‍ തൃപ്തിയുണ്ടെന്നു സര്‍വേ

 
vote



ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ 74% ആളുകളും ഭരണ സംവിധാനത്തില്‍ തൃപ്തരാണെന്നു അമേരിക്കയുടെ പ്യു റിസര്‍ച് സെന്റര്‍ കണ്ടെത്തി. അവര്‍ നടത്തിയ 'സ്പ്രിംഗ് 2025 ഗ്ലോബല്‍ ആറ്റിട്യൂട്‌സ് സര്‍വ്വേ' അനുസരിച്ചു ഇക്കാര്യത്തില്‍ ഇന്ത്യ സ്വീഡനു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 99 കോടി വോട്ടര്‍മാരാണ് ഇന്ത്യയില്‍.

സ്വീഡന്‍ ആണ് 23 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സര്‍വേയില്‍ ഒന്നാമത്.

ജനങ്ങളുടെ സംതൃപ്തിയില്‍ സാമ്പത്തിക അവസ്ഥ പ്രധാനപ്പെട്ട ഒരു ഘടകമാണെന്നു സര്‍വേ പറയുന്നു. 'സമ്പദ് വ്യവസ്ഥയില്‍ തൃപ്തി ഉണ്ടെന്നു പറയുന്ന ജനങ്ങള്‍ക്കു ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ അവര്‍ക്കു ജനാധിപത്യത്തിലും തൃപ്തിയുണ്ട്.'

സമ്പദ് വ്യവസ്ഥയിലും ജനാധിപത്യത്തിലും ഒന്നുപോലെ ജനങ്ങള്‍ തൃപ്തരായ രാജ്യങ്ങള്‍ ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍ എന്നിവയാണെന്നാണ് സര്‍വേ കണ്ടെത്തല്‍.

ഇന്തോനേഷ്യയില്‍ 66% ആളുകള്‍ ജനാധിപത്യത്തില്‍ തൃപ്തരാണ്. മെക്‌സിക്കോയില്‍ 51% പേരും. നെതര്‍ലന്‍ഡ്സില്‍ 60% പേര്‍.

സര്‍വേ നടത്തിയ 23 രാജ്യങ്ങളില്‍ 58% മുതിര്‍ന്നവര്‍ ജനാധിപത്യം നടന്നു വരുന്ന രീതിയില്‍ അസംതൃപ്തരാണ്. 42% പേര്‍ക്ക് തൃപ്തിയുണ്ട്.

യുഎസ് ഉള്‍പ്പെടെ ഉയര്‍ന്ന വരുമാനമുളള 12 രാജ്യങ്ങളില്‍ 64% ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, യുകെ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

Tags

Share this story

From Around the Web