ചൈനയില്‍ ബൈബിള്‍ തിരുത്തിയെഴുതുന്നു. വിശ്വാസക്കിന് മേല്‍ കമ്യൂണിസ്റ്റ് നിയന്ത്രണം

 
Bible

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ "ക്രിസ്ത്യാനിറ്റിയുടെ ചൈനീസ് വൽക്കരണം" (Sinicization of Christianity) എന്ന പദ്ധതിയുടെ ഭാഗമായി ബൈബിൾ വചനങ്ങളും ക്രൈസ്തവ മൂല്യങ്ങളും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾക്ക് അനുസൃതമായി തിരുത്തുന്നു. മതവിശ്വാസത്തേക്കാൾ ഉപരിയായി കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള കൂറ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ബൈബിളിലെ ഏറ്റവും പ്രശസ്തമായ ഭാഗങ്ങളിൽ ഒന്നാണ് വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ യേശു രക്ഷിക്കുന്നത്. "നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ" എന്ന് യേശു പറയുന്നതോടെ ജനക്കൂട്ടം പിരിഞ്ഞുപോകുകയും യേശു ആ സ്ത്രീക്ക് മാപ്പ് നൽകുകയും ചെയ്യുന്നതാണ് ഈ വചനഭാഗം.

എന്നാൽ ചൈനീസ് പാഠപുസ്തകങ്ങളിൽ (Vocational School Textbook), ജനക്കൂട്ടം പിരിഞ്ഞുപോയതിന് ശേഷം യേശു സ്വയം ഒരു പാപിയാണെന്ന് പറയുകയും ആ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യുന്നതായാണ് നൽകിയിരിക്കുന്നത്.

"നിയമം നടപ്പിലാക്കാൻ പാപമില്ലാത്തവർ മാത്രമേ പാടുള്ളൂ എന്ന് വന്നാൽ നിയമം മരിക്കും" എന്ന വാദമാണ് ഇതിനായി പുസ്തകത്തിൽ നിരത്തുന്നത്.

ചൈനയിലെ ചില പള്ളികളിൽ നിന്ന് പത്തു കൽപ്പനകളിൽ ഒന്നാമത്തേതായ "ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്" എന്നത് നീക്കം ചെയ്യാനും അധികൃതർ ഉത്തരവിട്ടു.

പകരം ഷീ ജിൻപിങ്ങിന്റെ ഉദ്ധരണികൾ സ്ഥാപിക്കാനാണ് നിർദ്ദേശം. ക്രൈസ്തവ ദൈവാലയങ്ങളിൽ ബൈബിളിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളും സോഷ്യലിസ്റ്റ് മൂല്യങ്ങളും പ്രസംഗിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരത്തെ ചോദ്യം ചെയ്യാത്ത രീതിയിൽ മതങ്ങളെ പരിഷ്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാർട്ടിയുടെ നിയമങ്ങളാണ് പരമമെന്നും അത് നടപ്പിലാക്കാൻ ആരും മടിക്കരുത് എന്നുമുള്ള സന്ദേശം വിദ്യാർത്ഥികളിലും വിശ്വാസികളിലും എത്തിക്കാൻ ഇത്തരം മാറ്റങ്ങൾ സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. ക്രൈസ്തവ മൂല്യങ്ങളെയും ചരിത്രത്തെയും അപഹസിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ബൈബിളിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് വിശ്വാസികൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകളും ക്രൈസ്തവ സഭകളും ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web