പരീക്ഷ ക്രമക്കേടുകള്‍ക്ക് പുറമേ എഥനോള്‍ നയത്തിലടക്കം പ്രക്ഷോഭത്തിന് നീക്കവുമായി സിജെപി, പ്രഖ്യാപനം നാളെ
Aug 5, 2026, 21:23 IST
മുംബൈ: രാഷ്ട്രീയ പാര്‍ട്ടിയാകാനില്ലെന്നും ഭരണകൂടത്തെ തിരുത്തുന്ന സമ്മര്‍ദ്ദ ശക്തിയായി തുടരുമെന്നും സി ജെ പി. ജാര്‍ഖണ്ഡടക്കം മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിലും സമരം ഏറ്റെടുക്കും.
മൂല്യച്യുതി വന്ന രാഷ്ട്രീയ പാര്‍ട്ടികളല്ല സി ജെ പിയുടെ രാഷ്ട്രീയമാണ് രാജ്യത്തിനാവശ്യമെന്നും സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ എഥനോള്‍ നയമടക്കം പൊതുവിഷയങ്ങളിലും സി ജെ പി സമരത്തിനെത്തുമെന്നാണ് വിവരം. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ മഹാരാഷ്ട്രയിലെ അഭിജീത് ദീപ്‌കെയുടെ വസതിയില്‍ ചേര്‍ന്ന നേതൃതലയോഗം നാളെ സമാപിക്കും.