2025-ൽ ലോകമെമ്പാടും കൊല്ലപ്പെട്ടത് 17 മിഷ്ണറിമാർ
വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ ജൂബിലി വർഷമായ 2025-ൽ ലോകമെമ്പാടും 17 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി കണക്ക്.
ഇന്നലെ ഡിസംബർ 30ന് ഫിഡെസ് ഏജൻസിയാണ് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ 2000 മുതൽ ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുടെ എണ്ണം 626 ആയി ഉയർന്നു.
വിശ്വാസത്തെ പ്രതി മരിച്ചവരില്‍ വൈദികര്‍, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, അൽമായർ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഭൂഖണ്ഡം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം 2025-ൽ ഏറ്റവും കൂടുതൽ മിഷ്ണറിമാര്‍ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്.
ആറ് വൈദികർ, രണ്ട് സെമിനാരി വിദ്യാർത്ഥികൾ, രണ്ട് മതബോധന അധ്യാപകര്‍ ഉള്‍പ്പെടെ പത്ത് മിഷ്ണറിമാര്‍ കൊല്ലപ്പെട്ടു.
അമേരിക്കയില്‍ നാല് മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു.
കൊല്ലപ്പെട്ട മിഷ്ണറിമാരില്‍ ഒരു വൈദികനും അല്‍മായനും ഉള്‍പ്പെടെ രണ്ട് പേർ ഏഷ്യയിൽനിന്നുള്ളവരാണ്. ഒരു വൈദികന്‍ യൂറോപ്പിൽ കൊല്ലപ്പെട്ടു.
അതേസമയം അനൌദ്യോഗിക കണക്കുകള്‍ പ്രകാരം ലോകമെമ്പാടും നൂറുകണക്കിന് മിഷ്ണറിമാരും ആയിരകണക്കിന് ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.