സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കൽ: നാളെ നിർണായക യോഗം. 23 തൊഴിലാളി സംഘടനകളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

 
 V d satheeshan

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയിൽ നാളെ നിർണായക യോഗം ചേരും. രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. 23 തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. തൊഴിൽ മന്ത്രിയും ലേബർ കമ്മീഷണറും ചർച്ചയുടെ ഭാഗമാകും. 

ലേബർ കോഡ് നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിലും വ്യവസ്ഥകളിൽ തൊഴിലാളി സംഘടനകൾക്കുള്ള ആശങ്കകളും എതിർപ്പുകളും പരിഹരിച്ചശേഷം മാത്രമേ മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് സർക്കാർ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും ലേബർ കോഡ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

ലേബർ കോഡിലെ ചില വ്യവസ്ഥകൾ തൊഴിലാളിവിരുദ്ധമാണെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇത്തരം വ്യവസ്ഥകൾ ഒഴിവാക്കിയോ ആവശ്യമായ മാറ്റങ്ങൾ വരുത്തിയോ എങ്ങനെ കോഡ് നടപ്പാക്കാമെന്ന കാര്യമാണ് നാളത്തെ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. 

Tags

Share this story

From Around the Web