നീറ്റ് പുന പരീക്ഷയില്‍ ആള്‍മാറാട്ടം. ബിഹാറില്‍ 24 പേര്‍ അറസ്റ്റില്‍. നടന്നത് ''മുന്നാ ഭായ്'' മാതൃകയിലുള്ള തട്ടിപ്പ്
നീറ്റ് പുന പരീക്ഷയില്‍ ആള്‍മാറാട്ടം. ബിഹാറില്‍ 24 പേരുനീറ്റ് പുന പരീക്ഷയില്‍ ആള്‍മാറാട്ടം. ബിഹാറില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയില്‍ ആയത് നീറ്റ് സോള്‍വര്‍ സംഘം. നടന്നത് ''മുന്നാ ഭായ്'' മാതൃകയിലുള്ള തട്ടിപ്പ്. അറസ്റ്റിലായവരില്‍ വിദ്യാര്‍ത്ഥികളും, ബയോമെട്രിക് ഏജന്‍സി ജീവനക്കാരും. ബിഹാറില്‍ ആള്‍മാറാട്ടം നടത്തിയ ഒന്‍പത് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അറസ്റ്റിലായവര്‍ പരീക്ഷ എഴുതിയെന്ന് പൊലീസ് പറഞ്ഞു. യുപിയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയില്‍ നിന്ന് സിംകാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പരീക്ഷ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എന്‍ടിഎ അറിയിച്ചു.
ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം മറ്റുള്ളവര്‍ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തു. യുപിയില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിന്‍സ് ദുബെ ആണ് കസ്റ്റഡിയിലായത്.