അനധികൃത നിര്‍മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

 
munnar glass bridge


ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു. അനുമതിയില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 

അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി. നിര്‍മാണ പ്രവര്‍ത്തനം നടത്തരുതെന്ന റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ പലവട്ടം അവഗണിച്ചിരുന്നു.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് എന്ന പരസ്യം നല്‍കിയാണ് ആനച്ചാലില്‍ ഇന്നലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. നിര്‍മാണ ഘട്ടത്തില്‍ തന്നെ പള്ളിവാസല്‍ പഞ്ചായത്തും റവന്യൂ വകുപ്പും സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. 

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് മറികടന്നാണ് 20 അടി ഉയരത്തില്‍ ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്.

പള്ളിവാസല്‍ ഉള്‍പ്പെടെയുള്ള പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലാത്തതാണ്. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അത് അവഗണിച്ചുകൊണ്ടുള്ള നിരമാണം ആണ് നടന്നതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Tags

Share this story

From Around the Web