ഒന്ന് മുറുക്കാന്‍ വാങ്ങിയേച്ചും വരാം; കെഎസ്ആര്‍ടിസി ബസ് വഴിയില്‍ നിര്‍ത്തി മുറുക്കാന്‍ വാങ്ങാന്‍ പോയി ഡ്രൈവര്‍
Jul 5, 2026, 21:25 IST
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് റോഡരികില്‍ നിര്‍ത്തി മുറുക്കാന്‍ വാങ്ങാന്‍ പോയി ഡ്രൈവര്‍. തൃശ്ശൂര്‍ ചിയ്യാരത്താണ് സംഭവം. തൃശ്ശൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്.
സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ആണ് യാത്രക്കാരുമായി ബസ് നിര്‍ത്തിയത്. ഡ്രൈവര്‍ ഇറങ്ങി വന്ന് വഴിയരികിലെ മുറുക്കാന്‍ കടയില്‍ നിന്നും സാധനം വാങ്ങി ബസ്സില്‍ കയറി പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നത്.