ബോംബെ ഐഐടി യിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; പരീക്ഷ ഹാളില്‍ കോപ്പിയടി പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്

 
BOMBAY IIT

ബോംബെ ഐഐടിയില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി കോപ്പിയടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്ത സാഹിലിന്റെ കോപ്പിയടി പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. 

കോപ്പിയടി പിടികൂടിയത് പിന്നാലെ ആയിരുന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പ്രൊഫസര്‍ പിടികൂടുന്നതും പരീക്ഷ ഹാളിന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ജാതി അധിക്ഷേപം അടക്കം ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സഹില്‍ വകോദ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ കോളജ് അധികൃതരുടെയും ഹോസ്റ്റല്‍ ഭരണസമിതിയുടെയും വീഴ്ചകള്‍ ആരോപിച്ചുകൊണ്ട് രാത്രി തന്നെ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു.


പൊലീസ് അന്വേഷണം നേരിടുന്ന അധ്യാപകനെ ഡീന്‍ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. സൂര്യനായണ്‍ ഡൂല്ലയ്‌ക്കെതിരെയാണ് നടപടി. എന്നാല്‍ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍. ആത്മഹത്യ ചെയ്ത സാഹിലില്‍ കോപ്പിയടിക്കുന്നത് പിടിച്ച അധ്യാപകനാണ് സൂര്യനാരായണ്‍. 

അധ്യാപകന് പിന്തുണച്ച് കൊണ്ടും ഐഐടി ക്യാമ്പസില്‍ ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ഥികളും ജാഥ നടത്തി. വിദ്യാര്‍ഥിക്കെതിരെ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് സഹപാഠികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ ജാതി അധിക്ഷേപത്തിനും പൊലീസ് കേസെടുത്തിരുന്നു.

Tags

Share this story

From Around the Web