ക്രൈസ്തവരെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ല: തൃശൂര്‍ അതിരൂപത ജാഗ്രത സമിതി പ്രതിഷേധത്തില്‍
തൃശൂര്‍ അതിരൂപതയുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട തൃശ്ശൂര്‍ ,മണലൂര്‍ ,ഒല്ലൂര്‍ തുടങ്ങിയ നിയോജക മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീന ശക്തിയായ ക്രൈസ്തവ സമുദായത്തെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തൃശൂര്‍ അതിരൂപത ജാഗ്രത സമിതി യോഗം പ്രസ്താവിച്ചു.
സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താത്ത പക്ഷം ബദല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു .
കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, പി ആര്‍ ഓ ഫാ.സിംസണ്‍ ചിറമ്മല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.ജോബി കാക്കശ്ശേരി, പബ്ലിക് റിലേഷന്‍ പ്രസിഡന്റ് ജോര്‍ജ് ചിറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.