ഞാലിപ്പൂവൻ വേണമെങ്കിൽ ഏത്തക്കുലയും എടുക്കണം.
തമിഴ്‌നാട് വ്യാപാരികളുടെ നിബന്ധന കച്ചവടക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു

 
banana

​കോട്ടയം: ഓണമെത്തിയതൊടെ വിപണിയിൽ ഞാലിപ്പൂവൻ പഴത്തിന് ആവശ്യക്കാർ ഏറിയത് മുതലെടുത്ത് തമിഴ്‌നാട്ടിലെ മൊത്തവ്യാപാരികൾ. ആവശ്യക്കാർ കുറവുള്ള 'മേട്ടുപ്പാളയം ഏത്തക്കുലകൾ' കൂടി വാങ്ങിയാൽ മാത്രമേ ഞാലിപ്പൂവൻ നൽകൂ എന്ന വിചിത്രമായ നിബന്ധനയാണ് വ്യാപാരികൾ മുന്നോട്ടുവെക്കുന്നത്. ഇത് കേരളത്തിലെ വിപണിയിൽ കടുത്ത പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.


​കായുടെ വലിപ്പക്കുറവും പഴുത്താലുള്ള രുചില്ലായ്മയുമാണ് മേട്ടുപ്പാളയം ഏത്തക്കായ്ക്ക് വിപണിയിൽ ഡിമാൻഡ് കുറയാൻ കാരണം. പ്രധാനമായും ചിപ്സ് നിർമ്മാതാക്കൾ മാത്രമാണ് ഈ ഇനം ഉപയോഗിക്കുന്നത്. എന്നാൽ ചിങ്ങമാസത്തിലെ വിവാഹങ്ങൾ ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായതിനാൽ എത്ര വിലകൊടുത്തും ഞാലിപ്പൂവൻ വാങ്ങാൻ ആളുകൾ തയ്യാറാണ്. 

ഇത് മനസ്സിലാക്കിയാണ് തമിഴ്‌നാട് വ്യാപാരികളുടെ ഈ ഇരുട്ടടി.
​കെട്ടിക്കിടക്കുന്ന മേട്ടുപ്പാളയം ഏത്തക്കായ ബാധ്യതയാകാതിരിക്കാനാണ് തമിഴ്‌നാട് വ്യാപാരികൾ പുതിയ തന്ത്രം പയറ്റുന്നത്. ഇതുമൂലം പ്രാദേശിക വ്യാപാരികളും വൻ സാമ്പത്തിക നഷ്ട ഭീതിയിലാണ്.

 മേട്ടുപ്പാളയം കായുടെ മൊത്തവില കിലോയ്ക്ക് 20 രൂപയിൽ താഴെയായിരുന്നു.
​ഈ സീസണിൽ മേട്ടുപ്പാളയം കായക്ക് 40 രൂപയ്ക്ക് മുകളിലും ഞാലിപ്പൂവന് 50 രൂപയ്ക്ക് മുകളിലുമാണ് തമിഴ്‌നാട്ടിലെ മൊത്തവ്യാപാര വില.
​ഓണം അടുത്തെത്തിനിൽക്കെ തമിഴ്‌നാട് വ്യാപാരികളുടെ ഈ പിടിവാശി മൂലം വരും ദിവസങ്ങളിൽ പൂവൻ പഴത്തിനും ഏത്തക്കായ്ക്കും വിപണിയിൽ വലിയ രീതിയിൽ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.

Tags

Share this story

From Around the Web