വെളിച്ചെണ്ണ തൊട്ടാല്‍ കൈ പൊള്ളും. കിലോയ്ക്ക് വില 450 രൂപ കടന്നു

കൊച്ചി: വെളിച്ചെണ്ണയ്ക്ക് വില കുതിക്കുകയാണ്. ചില്ലറ വിപണിയില്‍ 450രൂപ കടന്നിരിക്കുകയാണ് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി.
തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്.
ചില്ലറ വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 മുതല്‍ 470 രൂപ വരെയാണ് വില. മൊത്ത വിപണിയിലും ഓരോ ദിവസം കഴിയുന്തോറും വില കൂടുകയാണ്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി.