അത്രയ്ക്ക് സ്‌നേഹമാണെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി നോക്കിക്കൂടെ? മൃഗസ്‌നേഹികളോട് കോടതി
ന്യൂഡല്‍ഹി: തെരുവ് നായ ശല്യം തടയുന്നതില്‍ വീഴ്ച വരുത്തുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കനത്ത മുന്നറിയിപ്പുമായി സുപ്രീംകോടതി.
തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സംസ്ഥാനങ്ങള്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
തെരുവ് നായ പ്രശ്‌നത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍.
പ്രായമായവരും കുട്ടികളും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കും അവയുടെ പ്രവര്‍ത്തികളില്‍ ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
നായ സ്‌നേഹികള്‍ക്കെതിരെയും കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
പ്രശ്‌നങ്ങള്‍ക്ക് നേരെ കോടതി കണ്ണടയ്ക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നായ സ്‌നേഹികളോട് ചോദിച്ച കോടതി, ''അത്രയ്ക്ക് സ്‌നേഹമുണ്ടെങ്കില്‍ നായ്ക്കളെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പരിപാലിച്ചൂടെ'' എന്ന് മൃഗസ്‌നേഹികളുടെ അഭിഭാഷകയോട് ആരാഞ്ഞു.
തെരുവ് നായ പ്രശ്‌നത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.