ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം. കൊച്ചി സ്വദേശിയായ വയോധികനില്‍ നിന്ന് തട്ടിയെടുത്തത് 21 ലക്ഷം രൂപ
Aug 21, 2026, 10:35 IST
കൊച്ചി : ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വയോധികനിൽ നിന്ന് തട്ടിയത് 21 ലക്ഷം രൂപ.
കലൂർ സ്വദേശി ഗംഗാധരൻ (82) ആണ് തട്ടിപ്പിനിരയായത്. 2025 ആഗസ്‌ത് ഒമ്പതുമുതൽ നവംബർ 27വരെ വിവിധ തവണകളായി ഗംഗാധരനിൽനിന്ന് സൈബർ തട്ടിപ്പുകാർ 21,36,874 രൂപയാണ് തട്ടിയെടുത്തത്.
‘ട്രാഡ് ഗ്രിപ്പ്’ എന്ന ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ലാഭം ലഭിക്കാത്തതിനെ തുടർന്ന് ഗംഗാധരൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഗംഗാധരന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.