'പ്രണയിക്കുന്നുവെങ്കില്‍ തൂങ്ങിമരിക്കൂ'; ആണ്‍സുഹൃത്തിന്റെ അമ്മയുടെ അധിക്ഷേപത്തിന് പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കി

 
 love


ഗാന്ധിനഗര്‍: മകന്റെ 17 വയസ്സുകാരിയായ പെണ്‍സുഹൃത്തിനെ വീട്ടിലെത്തി അധിക്ഷേപിക്കുകയും ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഗുജറാത്തില്‍ സ്ത്രീ അറസ്റ്റില്‍. അഹമ്മദാബാദിലെ സര്‍ഖേജ് പ്രദേശത്താണ് സംഭവം. ഓഗസ്റ്റ് 31-നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് സര്‍ഖേജ് പോലീസ് നടപടിയെടുത്തത്.

പെണ്‍കുട്ടിയും അറസ്റ്റിലായ സ്ത്രീയുടെ മകനും സഹപാഠികളായിരുന്നു. അടുപ്പത്തിലായ ഇവരെ സ്‌കൂള്‍ പരിസരത്ത് ഒരുമിച്ച് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ വീട്ടിലറിയിച്ചതിന് പിന്നാലെ സ്ത്രീ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. 

മകനെ യഥാര്‍ത്ഥത്തില്‍ പ്രണയിക്കുന്നുണ്ടെങ്കില്‍ തൂങ്ങിമരിക്കാനും മാതാപിതാക്കളുടെ കാര്യം താന്‍ നോക്കിക്കോളാമെന്നും പറഞ്ഞ് അരമണിക്കൂറോളം പെണ്‍കുട്ടിയെ ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് പരാതിയില്‍ പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും ആരോപണവിധേയയായ സ്ത്രീയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും, സ്ത്രീ വീട്ടിലെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്.

Tags

Share this story

From Around the Web