റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ കനത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരും. റഷ്യയുമായി വ്യാപാരം തുടരുന്നതില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നാറ്റോ

 
Trumph

വാഷിംഗ്ടണ്‍: റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കനത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുടെ മുന്നറിയിപ്പ്. ബ്രസീല്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്. 

യുക്രെയ്‌ന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കടുത്ത തീരുവ ചുമത്തുമെന്നും നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ക്ക് റുട്ടെയുടെ പ്രസ്താവന.

പുടിന്‍ സമാധാന ചര്‍ച്ചകള്‍ ഗൗരവമായി എടുക്കാത്ത സാഹചര്യത്തില്‍ റഷ്യയുമായി വ്യാപാരം തുടരുകയോ റഷ്യയില്‍ നിന്ന് എണ്ണയോ വാതകമോ വാങ്ങുകയോ ചെയ്താല്‍ 100 ശതമാനം ദ്വിതീയ ഉപരോധം ഏര്‍പ്പെടുമെന്നാണ് നാറ്റോ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്.

സമാധാന ചര്‍ച്ചകളില്‍ ഗൗരവമായി പങ്കുചേരാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളിലെ നേതാക്കളോട് മാര്‍ക്ക് റുട്ടെ അഭ്യര്‍ത്ഥിച്ചു.

'ദയവായി വ്‌ളാഡിമിര്‍ പുടിനെ വിളിച്ച് സമാധാന ചര്‍ച്ചകള്‍ ഗൗരവമായി എടുക്കണമെന്ന് പറയൂ. അല്ലാത്ത പക്ഷം ഇത് ബ്രസീലിനും ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ തോതില്‍ തിരിച്ചടിയാകും'- എന്നായിരുന്നു നാറ്റോ ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്.

Tags

Share this story

From Around the Web